Thursday, March 08, 2007

കുട്ടികളേ, എന്നോടു ക്ഷമിക്കൂ!

ഇന്ത്യയിലെ ബാലവേലയുടെ ഭീകരമുഖം അറിയുമോ നിങ്ങള്‍?

11.5 മില്ല്യന്‍ കുട്ടികളാണു് വീട്ടുവേല ചെയ്യുന്നതു്. അതില്‍ തന്നെ ഭൂരിഭാഗം പെണ്‍കുട്ടികളും. ദരിദ്രകുടുംബങ്ങളിലെ കൊച്ചുപെണ്‍കുട്ടികള്‍ ഒഴിവില്ലാതെ 15 മണിക്കൂറോളം അധ്വാനിക്കുന്നു, വെറും രണ്ടുനേരത്തെ ഭക്ഷണം കിട്ടുമല്ലോന്നോര്‍ത്തു്. ശാരീരികമര്‍ദ്ദനങ്ങളും പീഢനങ്ങളും വേറെ. കൊച്ചുകുട്ടിവേലക്കാരെ ലൈംഗികമായി ഉപയോഗിക്കുന്ന കൊച്ചമ്മമാരും മുതലാളിമാരും ഏറെ.

വര്‍ഷത്തിലെങ്കിലും അവധിയോ, സ്വന്തം വീട്ടില്‍ പോകാന്‍ സമ്മതമോ ഇല്ലാതെ അധ്വാനിക്കുന്ന ഇവരുടെ അവസ്ഥ മിക്ക മാതാപിതാക്കള്‍ക്കും അറിയില്ലെങ്കിലും അവരുടെ അവസ്ഥ അറിയുന്ന മാതാപിതാക്കളും അവരെ ഇതില്‍ നിന്നു രക്ഷിക്കണമെന്നു വിചാരിക്കുന്നവരല്ല. സ്വന്തം പെണ്‍കുട്ടികള്‍ എവിടെയാണു് ഏതു നരകത്തിലാണു് കിടന്നു നീറുന്നതെന്നു് ഒരുവിഭാഗത്തിനു് ഒരുപിടിയുമില്ലെന്നതു് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കുന്നു.

മാസം 500 രൂപ പോലും തികച്ചു കിട്ടുന്ന കുട്ടികള്‍ തുലോം തുച്ഛം. ജീവിതത്തില്‍ സ്കൂളിന്റെ പടികാണാനോ, രണ്ടക്ഷരം പഠിക്കാനോ, സ്വപ്നം പോലും കാണാനോ സാധിക്കാതെ എരിഞ്ഞടങ്ങുന്ന ബാല്യങ്ങളെ, നിങ്ങളെ എങ്ങിനെ രക്ഷിക്കും?

നിങ്ങള്‍ ആരാന്റെ അടുക്കളയുടെ മൂലയ്ക്കല്‍ കിടന്നുറങ്ങുന്ന ഈ ലോകത്തു്, സുഭിക്ഷതയുടെ സുഖസമൃദ്ധിയുടെ പഞ്ഞിക്കിടക്കയില്‍ ആണ്ടുകിടന്നുറങ്ങുന്ന എനിക്കുള്ള ശിക്ഷ എന്താവണം?


source: http://www.redhotcurry.com/archive/news/2006/child_workers.htm

/>

6 comments:

ശിശു said...

നമുക്കു ചെയ്യാന്‍ കഴിയുന്നത്‌ നാം അങ്ങനെ ആകാതിരിക്കാന്‍ ശ്രമിക്കുക, പിന്നെ കഴിയുമെങ്കില്‍ അത്തരം കുട്ടികള്‍ക്ക്‌ തന്നാലാവുന്ന വിധത്തില്‍ അക്ഷരം പഠിപ്പിച്ചുകൊടുക്കാന്‍ ശ്രമിക്കുക, സാമ്പത്തിക സഹായം കുട്ടികളെ വഴിതെറ്റിച്ചേക്കും.
ഇതല്ലാതെ ശിശുവിന്റെ അഭിപ്രായത്തില്‍ വേറെയെന്തെങ്കിലും വഴിയുണ്ടെന്ന് തോന്നുന്നില്ല, എല്ലാവരേയും ബോധവാന്മാരാക്കാമെന്നത്‌ വെറും മിഥ്യയാണ്‌, ആ സമയം കൊണ്ട്‌ നമുക്ക്‌ രണ്ടുകുട്ടികള്‍ക്ക്‌ എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിഞ്ഞേക്കും.
വേദനിക്കുന്ന കുട്ടികളെക്കുറിച്ചോര്‍ത്ത്‌ വേദനിക്കുന്നതൊരു നല്ലകാര്യം തന്നെ..

ശിശു

Kiranz..!! said...

കെവിന്‍,ഒരു കത്തെഴുതിയിരുന്നു.കിട്ടിയില്ലെങ്കില്‍ അറിയിക്കണേ..!

qw_er_ty

Unknown said...

കെവിന്‍ ഒരു തടവു ശൊന്നാ മൂന്നു തടവ് ശൊന്നമാതിരി എന്നാവുമോ?

തടവ് 1

തടവു് 2

തടവു് 3

തടവ് == തവണ (ബാഷാതമ്പുരാനു് ക.ട്.)

കെവിൻ & സിജി said...

ആയിരം തടവു ശൊന്നാലും ഇതൊന്നും ആരുടേയും തലയില്‍ അധികനേരം നില്ക്കില്ല ഏവൂരാനേ.

ബീന സാബു said...

Good attempt!!
It’s easy to write about child labour, and very easy to say we are helpless. At least adopt one child from a poor family for its education. U try from ur side.. Tiny drops of water makes the mighty ocean. Then there won’t be any space for guilty feeling.
-bs-

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

വളരെയധികം ചിന്തിപ്പിക്കുന്നവിഷയങ്ങള്‍‍ വളരെ ചുരിങ്ങിയ വാചകങ്ങളില്‍ ...............