Tuesday, May 08, 2007

മലയാളം ബൂലോഗത്തിനൊരു പത്രം

ബ്ലോഗെന്നാല്‍ ഒരു സമൂഹമാണു്, എഴുത്തുകാരുടെ സമൂഹം. ഇവിടെ പിറന്നു വീഴുന്ന ഓരോ കൃതിയും വാര്‍ത്തയാണു്. അതു വായനക്കാരെ തേടി അഗ്രഗേറ്ററുകളിലൂടെ അലയുന്നു.
ഇതാ ഒരു പുതുസംരംഭം ബ്ലോഗുലകത്തേയ്ക്കു കാലെടുത്തുകുത്തി പിച്ചവെയ്ക്കുന്നു. കൃതികളെതേടി വായനക്കാരും വായനക്കാരെ തേടി കൃതികളും മേളിയ്ക്കുമിടം. ദിനപത്രം.കോം മലയാളം ബൂലോഗത്തു് ഇതുവരെ ഇല്ലാതിരുന്ന ഒരു പുതിയ പ്രവണതയ്ക്കു തുടക്കം കുറിയ്ക്കുകയാണു്. ഒരു പത്രത്തിന്റെ രീതിയില്‍ ദിവസേന ഇറങ്ങുന്നുവെന്നതു മാത്രമല്ല ഇതിന്റെ പ്രത്യേകത, മലയാളം ബൂലോഗത്തിലെ ഇന്റര്‍നെറ്റിലെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ആദ്യപത്രം എന്നുകൂടി പറയാം.

19 comments:

കരീം മാഷ്‌ said...

“ബൂലോഗത്തേക്കൊരു മുന്‌വഴി“.
പിന്‍‌വഴിയിലൂടെയും പിന്മൊഴിയിലൂടെയും,
മാത്രം സഞ്ചരിച്ച ബൂലോഗര്‍ക്കു പൂമുഖത്തൂടേ!
മുന്‌വഴിയിലൂടെ സ്വാഗതമോതുന്ന ഈ മലയാള ബൂലോക പത്രത്തിനു,
എല്ലാ ഭാവുകങ്ങളും നേരുന്നു.
വായനാ സമയം കുറഞ്ഞ എന്നെപ്പോലുള്ളവര്‍ക്കു വളരെ ഉപകാരപ്രദം.
ഈ ഉദ്യമത്തിനു കെവിന്‍സിജിക്കു ആശംസകള്‍.

evuraan said...

സംരഭത്തിനു ആശംസകള്‍, കെവിനേ..!

evuraan said...

മറ്റൊരു കാര്യം, ദ്രുപാലിനു പകരം വേര്‍ഡ്‌പ്രസ്സെടുത്തതു വളരെ നന്നായി. rfc822 പ്രശ്നങ്ങളൊന്നുമില്ലാതെ, rss ഫീഡൊക്കെ നന്നായി കിട്ടൂമല്ലോ..!

വല്യമ്മായി said...

പുതുമ നിറഞ്ഞ ഈ ഉദ്യമത്തിന് ആശംസകള്‍.

ഒരു ബ്ലോഗിലെ പല കാറ്റഗറിയിലെ പോസ്റ്റുകള്‍ തരം തിരിക്കാനെന്താണ് വഴി.ഞാന്‍ ഇന്നലെ പോസ്റ്റ് ചെയ്ത കവിതയിലെ കമന്റുകള്‍ കഥാലോകത്താണ് വരുന്നത്.

കുട്ടന്‍സ്‌ | S.i.j.i.t.h said...

ഇങ്ങിനെ ഒരുദ്യമത്തിനു വളരെ നന്ദി കെവിന്‍,
എല്ലാ വിധ ആശംസകളും..
ബൂലോകം വളരട്ടെ...

G.MANU said...

Good initiative..
aaSamsakal

Anonymous said...

ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

ഏവൂരാനേ, വേഡ്പ്രസ് എടുത്തതു് ഇമ്മാതിരി പൊളിച്ചുപണിക്കു സുഖമായതു കൊണ്ടാ.

വല്ല്യമ്മായീ, ഇപ്പോ പോസ്റ്റിന്റെ കമന്റുകള്‍ വെച്ചു തരംതിരിക്കാന്‍ പറ്റത്തില്ല. അങ്ങിനെ വേണമെങ്കില്‍ എല്ലാരും പോസ്റ്റിന്റെ അകത്തുതന്നെ ഒരു ലേബലിടേണ്ടി വരും. ഇപ്പോ ചെയ്തിരിക്കുന്നതു്, ബ്ലോഗിന്റെ സ്വഭാവം നോക്കിയുള്ള തരംതിരിവാ. അതും പൂര്‍ണ്ണമല്ല, ഒരുപാടൊരുപാടു ബ്ലോഗുകള്‍ ഇനിയും ചേര്‍ക്കാനുണ്ടു്. സമയം ക്ലിപ്തമല്ലേ ജീവിതത്തില്‍.

ശുദ്ധമായ ബ്ലോഗുകള്‍ പ്രോത്സാഹിപ്പിക്കാനാണു് ഇങ്ങിനെ ചെയ്യുന്നതു്. കവിതയ്ക്കു വേണ്ടി ചെറിയൊരു ബ്ലോഗുകൂടി തുടങ്ങൂ. ഒരു പുതിയ പേരുകൊടുക്കേണ്ട സമയം മതിയല്ലോ.

തമനു said...

കെവിന്‍സിജീസേ,

അഭിനന്ദനങ്ങള്‍. പത്രത്തിന്റെ ലേ ഔട്ട് വളരെ നന്നായിരിക്കുന്നു. ദിവസവും ഇതിനായി സമയം കണ്ടെത്തുന്ന നല്ല മനസിന് അഭിനന്ദനങ്ങള്‍.

v said...

ആശംസകള്‍

Kumar Neelakandan © (Kumar NM) said...

കെവിന്‍. ഇതു ശരിക്കും നല്ല ഒരു സംരംഭം. രാവിലെ ബ്ലോഗിലും ബല്ലുമുഴക്കി വരാന്‍ ഒരു പത്രമായി.

സന്തോഷം

Kiranz..!! said...

വളരെ വളരെ മനോഹരമായിരിക്കുന്നു,ഈ ആശയവും,അതിന്റെ ഇമ്പ്ലിമെന്റേഷനും..!ഇത് മുന്നോട്ട് കൊണ്ടുപോകേണ്ടി വരുന്ന അദ്ധ്വാനത്തിനു നന്ദിയും..!

ദേവന്‍ said...

പത്രമിന്നാണു കണ്ടത് കെവിന്‍ സമയോചിതമായി, അഭിനന്ദനങള്‍.

ഞാന്‍ ആജീവനാന്ന്ത വരിക്കാരനായി കേട്ടോ (ഫീഡ് എടുത്തു റീഡറിനു കൊടുത്തു) വരിസംഖ്യയില്‍ എന്തരേലും കിഴിവു കിട്ടുമോ?

K.P.Sukumaran said...

ഈ സദുദ്യമത്തിനു എന്റെ ഹൃദയംഗമമായ ആശംസകളും , അഭിനന്ദനങ്ങളും !

വി. കെ ആദര്‍ശ് said...

congrats to u for the innovative steps that u have done
i hv posted one 'post' realted to e reading. if u hv time plz go thru

http://blogbhoomi.blogspot.com/2007/06/blog-post.html

അപ്പു ആദ്യാക്ഷരി said...

ഇതു ഞാന്‍ ഇന്നലെയാണ്‍! കണ്ടത്. ബൂലോകത്തേക്ക് പുതിയതായി എത്തിയവരേ, ഇതൊന്നു നോക്കുക. ബൂലോകത്തിനൊരു പത്രം...
www.dinapathram.com
കരീം മാഷ് പറഞ്ഞ കമന്റ് ഒന്നു കട്ട് & പേസ്റ്റ് ചെയ്യുന്നു....

“പിന്‍‌വഴിയിലൂടെയും പിന്മൊഴിയിലൂടെയും,
മാത്രം സഞ്ചരിച്ച ബൂലോഗര്‍ക്കു പൂമുഖത്തൂടേ!
മുന്‌വഴിയിലൂടെ സ്വാഗതമോതുന്ന ഈ മലയാള ബൂലോക പത്രത്തിനു,
എല്ലാ ഭാവുകങ്ങളും നേരുന്നു.
വായനാ സമയം കുറഞ്ഞ എന്നെപ്പോലുള്ളവര്‍ക്കു വളരെ ഉപകാരപ്രദം“

കെവിനും സിജിക്കും ആശംസകള്‍!

ബാജി ഓടംവേലി said...

ബഹറിന്‍ മലയാളി ബ്ലോഗ്ഗേയ്‌സ്‌ രണ്ടാമത്‌ കുടുംബസംഗമം ആഗസ്‌റ്റ്‌ 22 ബുധനാഴ്‌ച വൈകിട്ട്‌ 7 മണിമുതല്‍ മനാമയില്‍ അതിവിപുലമായി നടക്കുന്നു.
വല്ല്യ വല്ല്യ പുലികള്‍‍ പങ്കെടുക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

ബഹറിനിലുള്ള മലയാളി ബ്ലോഗ്‌ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക

രാജു ഇരിങ്ങല്‍ - 36360845
ബാജി ഓടംവേലി – 39258308

Cartoonist said...

കെവിനേയ്,
പത്രം വരട്ടെ.:)
ഒരു പടം sajjive@gmail.com ലേയ്ക്ക് വിട്ടാല്‍
കേരളഹഹഹയ്ക്ക് ഒരു ഉഷാറാകുമായിരുന്നു.
താങ്കള്‍ ഒരു തലതൊട്ടപ്പനാണെന്ന് അറിയാം.
നിരസിയ്ക്കില്ലല്ലോ.
സജ്ജീവ്

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മനോഹരമാ‍യ ഒരു ആശയം കെവിന്‍ മാഷെ.!!
ഒരിക്കല്‍ മാഷ് എന്റെ ഒരു ബ്ലോഗില്‍ വന്നു കുറച്ച് തെറ്റുകുറ്റങ്ങള്‍ പറഞ്ഞുതന്നു സത്യം പറയാലൊ ഒരു നന്ദി അറിയിക്കാന്‍ അന്ന് എനിക്ക് പറ്റിയില്ലാ..കാരണം
ബ്ലോഗ് എന്താന്ന് അന്നെനിക്കറിയില്ലായിരുന്നു..
അന്നത്തെ തെറ്റുകള്‍ ഞാന്‍ തിരുത്തിമാഷെ.. അക്ഷരങ്ങളുടെ ലോകത്ത് ഇന്നു ഞാന്‍ എന്നെ തന്നെ മറക്കുന്നു..
[നിന്റെ ഓരത്ത് ഇനിയും സ്നേഹ സൌഹൃദങ്ങള്‍ മിന്നാമിന്നിയായ് പറന്നെത്തട്ടെ..
സ്നേഹത്തില്‍ പൊതിഞ്ഞ നിലാവില്‍ ചാലിച്ച സ്നേഹസൌഹൃദങ്ങള്‍ ആര്‍ത്തിരമ്പട്ടെ..
വേവലാതി ഏറുന്ന മനസ്സുകള്‍ക്ക് ഒരു സ്വാന്ത്വനമായി നിന്‍ സ്നേഹം ഒഴുകിയെത്തട്ടെ]
സസ്നേഹം സജി.!!

Meenakshi said...

ഇങ്ങനെ പുതുമയുള്ള ആശയങ്ങള്‍ കൊണ്ട്‌ നിറയട്ടെ ബൂലോകം . പത്രത്തിനുവേണ്ടി വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. എല്ലാ വിധ ആശംസകളും നേരുന്നു! കെവിനും സെജിക്കും അഭിനന്ദനങ്ങള്‍